Keezhmad Family Health Center

About Us

Family Health Centre Keezhmad - Committed to community healthcare under Kerala Government Health Department
Home / About Us

About Us

Family Health Centre Keezhmad - Committed to community healthcare under Kerala Government Health Department
Home / About Us

Our Mission

Family Health Centre Keezhmad operates under the Kerala Government Health Department, providing comprehensive primary healthcare services to the local community. Our mission is to ensure accessible, affordable, and quality healthcare for all.

We are committed to preventive care, health education, and treatment of common ailments while referring complex cases to higher centers. Our focus extends to maternal and child health, management of non-communicable diseases, and mental health services.

Compassionate Care

Quality Focus

Community First

Excellence

Our Values

Patient-Centered Care

Every patient is treated with dignity, respect, and personalized attention.

Accessibility

Making quality healthcare accessible and affordable to all community members.

Excellence

Committed to maintaining the highest standards in healthcare delivery.

JOB RESPONSIBILITIES OF JHI ( ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങൾ )
  • പകർച്ചവ്യാധി നിയന്ത്രണ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് കർമ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നു
  • പകർച്ച / പകർച്ചേതരവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ , ആരോഗ്യ അംഗങ്ങൾ , ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടു വാർഡുകളിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു
  • പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധ കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും തുടർ സന്ദർശനങ്ങളും തുടർ പ്രവർത്തനങ്ങളും നടത്തുന്നു .
  • എല്ലാ ദേശീയ ആരോഗ്യ പരിപാടികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു .
  • പൊതുജനാരോഗ്യ നിയമ ലംഘനങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു .
  • IHIP / IDSP പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു .
  • വാർഡ് തലത്തിൽ സോഴ്സ് റീഡക്ഷൻ വെക്റ്റർ സർവ്വേ എന്നീ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വെക്ടർ സ്റ്റഡി നടത്തുകയും റിപ്പോർട്ട് സൂപ്പർവൈസർക്കു നൽകുന്നു .
  • ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് സാങ്കേതിക ഉപദേശവും മേൽനോട്ടവും നൽകുന്നു .
  • DOXYCYCLINE ഗുളികകൾ ആവശ്യമുള്ളവരുടെ ലിസ്റ്റ് വാർഡ് തലത്തിൽ തയ്യാറാക്കി ക്രോഡീകരിച്ചു മെഡിക്കൽ ഓഫീസർക്ക് നൽകി ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു .
  • അതിഥി തൊഴിലാളികൾ പ്രദേശത്തു എത്തിയാൽ ആ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ വിവരം അറിയിക്കാനുള്ള നടപടികൾ നടപ്പിലാക്കുകയും ക്രോഡീകരണം നടത്തി സൂക്ഷിക്കുകയും ചെയ്യുന്നു
  • മലേറിയ  ഇറാഡിക്കേഷന്റെ  ഭാഗമായി റിസ്ക് ഫാക്ടർ (അന്യ സംസ്ഥാന യാത്ര ചെയ്തവർ ,പനിയുള്ളവർ, അതിഥി തൊഴിലാളികൾ )അനുസരിച്ചു ബ്ലഡ് സ്മിയർ ശേഖരിക്കുകയും യഥാസമയം ലാബിൽ എത്തിക്കുകയും ചെയ്യുന്നു .പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി പൊതു കിണറുകളിലെയും മറ്റു ജലസ്ത്രോസ്സുകളിലെയും ജലം യഥാസമയം പരിശോധനയ്ക്കു വിധേയമാക്കുന്നു .
  • FAIR & FESTIVALS നടക്കുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധി നിയന്ത്രണത്തിനാവശ്യമായ നോട്ടീസും നിർദ്ദേശങ്ങളും നൽകുന്നു .
  • കൃത്യമായ ഇടവേളകളിൽ അധികാര പരിധിയിലുള്ള പ്രദേശത്തു സ്ഥാപന പരിശോധന നടത്തുകയും പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു റിപ്പോർട്ട് ചെയ്യുന്നു
  • IEC / BCC പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവയ്ക്കു നേതൃത്വം നൽകുകയും ചെയ്യുന്നു .
  •  
  • ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു .
  • എല്ലാം വ്യാഴ്ചയും ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്കുകൾ നടത്തുന്നു. 30 വയസ്സിനു മുകളിലുള്ളവരെ സ്ക്രീൻ ചെയ്തു പുതുതായി കണ്ടെതുന്നവരെ സമയബന്ധിതമായി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുന്നു .
  • ജീവിത ശൈലിയിൽ മാറ്റം വരുത്താൻ വേണ്ട ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു .
  • പ്രദേശത്തെ വയോജനങ്ങളെ കണ്ടെത്തുകയും അവരുടെ വിവരങ്ങൾ ക്രോഡീകരിച്ചു രജിസ്റ്റർ ആക്കുകയും ചെയുന്നു. വയോജന ആരോഗ്യവും സാന്ത്വന പരിചരണത്തിന്റെ ഭാഗമായി വയോജന ക്ലിനിക്കുകൾ , വയോജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു .
  • പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധി വ്യാപനം തുടങ്ങിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയിൽ ആവശ്യമായ എല്ലാ സേവനങ്ങളും മേലധികാരികളുടെ നിർദ്ദേശമനുസരിച്ചു നിർവഹിക്കുന്നു. ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്ക്കരണ , സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു .
  • പ്രദേശത്തു നടക്കുന്ന മരണങ്ങളുടെ ലിസ്റ്റ് വാർഡുതലത്തിൽ ക്രോഡീകരിക്കുന്നു .
  • കന്നുകാലി ഫാമുകൾ , കശാപ്പു ശാലകൾ , നിർമ്മാണ ശാലകൾ , ഫാക്ടറികൾ ഭക്ഷണ വ്യാപാര വിപണന ശാലകൾ , അതിഥി തൊഴിലാളി ക്യാമ്പുകൾ ,     സ്‌കൂളുകൾ , ഹോസ്റ്റലുകൾ ,ലോഡ്ജുകൾ  തുടങ്ങിയവ സന്ദർശിച്ചു ആവശ്യമായ നടപടികൾ സ്വീകരിച്ചു മേൽനടപടികൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നു .
  • ലിംഫെഡിമ രോഗികളെ സന്ദർശിക്കുകയും മോർബിഡിറ്റി മാനേജ്‌മന്റ് കിറ്റ് ആവശ്യാനുസരണം നൽകുകയും ചെയ്യുന്നു .
  • വാർഡ് ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ സജീവ ഭാഗമായി പ്രവർത്തിക്കുന്നു .
  • സബ്‌സെന്റർ വെൽഫെയർ കമ്മിറ്റി , വാർഡുതല ആരോഗ്യ പോഷണ ശുചിത്വ സമിതി എന്നിവയുടെ കൺവീനറായി വാർഡുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
  • പ്രദേശത്തെ വാക്‌സിനേഷൻ സേവനങ്ങൾ ഏകോപിപ്പിക്കുകയും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ രെജിസ്ട്രേഷൻ നടത്തുകയും ചെയ്യുന്നു .
  • മാനസിക ആരോഗ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേണ്ട ബോധവത്കരണ ,ശീലവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഒപ്പം പുനരധിവാസ സാധ്യതകൾ ഏകോപിപ്പിക്കുകയും ചെയുന്നു . നിർദ്ദേശിക്കപ്പെട്ട ഇടവേളകളിൽ ക്യാമ്പുകൾ  സംഘടിപ്പിക്കുന്നു.
  • പ്രദേശത്തെ കുടുംബാസൂത്രണ സേവന പദ്ധതികളിൽ നോ സ്‌കാൽപ്പൽ വാസക്ടമി ക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും മാനസികവും സാമൂഹികവുമായ പിന്തുണയും നൽകുന്നു .
  • പാലിയേറ്റീവ് ഗൃഹസന്ദര്ശനത്തിൽ പങ്കാളിയാവുകയും രോഗിയുടെ പരിചാരകർക്കു അവബോധവും പിന്തുണയും നൽകുന്നു .